*⭕ചാന്ത് ബോറി*
*(Chand Baori)*
*ലോകത്തിലെ തന്നെ ഏറ്റവും വലിയ Stepwell* *പടവുകളോട് കൂടിയ കിണര്‍കളില്‍ ഒരെണ്ണം.*
🔘ഭാരതത്തിലെ രാജസ്ഥാനിലെ ജയ്പൂരിനടുത്തുളള Abhaneri എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.(Abha Nagari എന്നായിരുന്നു ആദ്യത്തെ പേര് അതിന്‍റെ അര്‍ത്ഥം 'City of Brightness' എന്നായിരുന്നു.തുടര്‍ന്ന് ഭാഷാപരമായ മാറ്റങ്ങള്‍ കാരണമാണ് Abhaneri എന്നായത്.)
3500-ഓളം ചെറിയ പടവുകളും പതിമൂന്ന് നിലകളുമുളളതാണ് ഈ നിര്‍മ്മിതി.കൂടാതെ 100 അടിയില്‍ പരന്നും കിടക്കുന്നു.ബാല്‍ക്കണികളും,വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമുളള മുറികളും ധാരാളമുണ്ട് ഇതില്‍.ഇത് നിര്‍മ്മിച്ചത് Nikumbha വംശത്തിലെ രാജാവായ 'Chanda' യാണ്.ഈ കാലഘട്ടം AD 800-നും 900 ഇടയിലാണെന്ന് പറയപ്പെടുന്നു.അദ്ദേഹം ഈ നിര്‍മ്മിതി അതിന് എതിര്‍വശത്തുളള 'Hashat Mata ' ദേവിക്ക് കാണിക്കയായി നടത്തിയതാണ്.എല്ലാക്കാലത്തും അതായത് വെളളത്തിന്‍റെ ലഭ്യതക്കനുസരിച്ച് പടവുകളില്‍ നിന്ന് ജലം ശേഖരിച്ച് നാട്ടുകാര്‍ ഉപയോഗിച്ചിരുന്നതായും പറയുന്നു.
🚩